ഒക്ടോബറിലെ മത്സരങ്ങൾക്ക് ആയുള്ള ജർമ്മൻ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 24 10 03 16 00 18 533
Download the Fanport app now!
Appstore Badge
Google Play Badge 1

ബോസ്‌നിയ ഹെർസഗോവിന, നെതർലാൻഡ്‌സ് എന്നിവർക്ക് എതിരായ മത്സരങ്ങൾക്കുള്ള ജർമ്മനി ടീമിനെ പ്രഖ്യാപിച്ചു. ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൻ്റെ സ്‌ട്രൈക്കർ ടിം ക്ലെയിൻഡിയൻസ്റ്റിന് ആണ് ടീമിലെ പുതുമുഖം. അക്കില്ലസിൻ്റെ പരിക്കുമൂലം നിക്ലാസ് ഫുൾക്രുഗ് ടീമിൽ ഇല്ല. കഴിഞ്ഞ സീസണിൽ ഹൈഡൻഹൈമിനൊപ്പം മികച്ച പ്രകടനവും ഈ സീസണിൽ ഗ്ലാഡ്ബാച്ചുമായുള്ള ഗംഭീരമായ തുടക്കവും കാരണമാണ് ക്ലെയിൻഡിയൻസ്റ്റ് ടീമിൽ അവസരം ലഭിച്ചത്.

സെപ്തംബറിൽ ഒരു ഇടവേളയ്ക്ക് ശേഷം ഡിഫൻഡർ അൻ്റോണിയോ റൂഡിഗർ ടീമിൽ തിരിച്ചെത്തി, സെർജ് ഗ്നാബ്രി, ഗോൾകീപ്പർ ജാനിസ് ബ്ലാസ്വിച്ച് എന്നിവരെയും തിരിച്ചുവിളിച്ചു. ദേശീയ ടീമിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ബ്ലാസ്‌വിച്ചിനെ ഒരു വർഷം മുമ്പ് മൂന്നാം ചോയ്‌സ് കീപ്പറായി ഉൾപ്പെടുത്തിയിരുന്നു.

Full Squad:

Goalkeepers: Oliver Baumann, Alexander Nübel, Janis Blaswich

Defenders: Waldemar Anton, Benjamin Henrichs, Joshua Kimmich, Robin Koch, Maximilian Mittelstädt, David Raum, Antonio Rüdiger, Nico Schlotterbeck, Jonathan Tah

Midfielders: Robert Andrich, Chris Führich, Pascal Groß, Jamal Musiala, Aleksandar Pavlović, Angelo Stiller, Florian Wirtz 

Attackers: Serge Gnabry, Kai Havertz, Tim Kleindienst, Deniz Undav