ഹോളണ്ടിനും സെർബിയക്കും എതിരായ ജർമ്മൻ സ്‌ക്വാഡിനെ പരിശീലകൻ ജോവാക്കിം ലോ പ്രഖ്യാപിച്ചു. ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ ആണ് ജർമ്മനി സെർബിയയെയും ഹോളണ്ടിനെയും നേരിടുക. യുവ താരനിരയെ പരീക്ഷിക്കാനാണ് ഇത്തവണ ലോ തീരുമാനിച്ചിരിക്കുന്നത്. ലെപ്‌സിഗിന്റെ ലൂക്കസ് ക്ളോസ്റ്റർമാനും വെഡർ ബ്രെമന്റെ മാസിമിലിയൻ എഗ്ഗ്‌സ്റ്റെയിനും ഹെർത്ത ബെർലിന്റെ നിക്‌ളാസ് സ്റ്റാർക്കും ജർമ്മൻ ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ചവരാണ്.
ബയേണിന്റെ മാനുവൽ ന്യൂയറും ബാഴ്‌സയുടെ ടെർ സ്റ്റെയിഗനും കെവിൻ ട്രാപ്പുമാണ് ജർമ്മൻ വലകാക്കാൻ സ്‌ക്വാഡിലുള്ളത്. വെറ്ററൻ താരങ്ങളായ ടോണി ക്രൂസും ടീമിലുണ്ട്. ഗുൻഡോഗനും ലിറോയ് സനേയും സ്‌ക്വാഡിൽ ഇടം നേടി. ജർമ്മനിക് വേണ്ടി ലോകകപ്പ് നേടിയ താരങ്ങളായ മുള്ളറിനെയും ഹമ്മെൽസിനെയും ബോട്ടെങ്ങിനെയും ദേശീയ ടീമിൽ ഇടം നൽകിയില്ലെന്ന ലോയുടെ തീരുമാനം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.