ഖത്തർ കെ.എഫ്.എ ചാമ്പ്യൻഷിപ്പിന് അരങ്ങൊരുങ്ങി

ഖത്തർ കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത്  KFA ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് അരങ്ങൊരുങ്ങി.

ഡിസംബർ 13 (വ്യാഴം) 7 മണിക്ക് മർക്കിയ സ്പോർട്സ് ക്ലബ്ബിൽ വെച്ച് പ്രാഥമിക ഗ്രൗണ്ട് മത്സരങ്ങളും ഡിസംബർ 14 (വെള്ളി) 1 മണി മുതൽ ഖത്തർ സ്പോർട്സ് ക്ലബ്ബിൽ വെച്ച് ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടത്തപ്പെടും.

കോൽക്കളി, ദഫ് മുട്ട്, കളരിപ്പയറ്റ്, ഖത്തർ പാരമ്പര്യ കലകളോട് കൂടിയ സാംസ്‌കാരിക ഘോഷയാത്ര, ഷൂട്ടൗട്ട് മേള, റേഡിയോ ജോക്കി തുടങ്ങിയ പരിപാടികളും ടൂർണമെന്റിന്റെ മുഖ്യ പ്രയോചകരായ ബീമ ഇൻഷുറൻസിന്റെയും, സഹ പ്രയോചകരായ സീഷോർ സിനോട്രക്ക്, ലുലു റയ്യാൻ, KDD യുടെയും വിശിഷ്ട വ്യക്തികളും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-കലാ- കായിക രംഗത്തുള്ള പ്രമുഖരും പങ്കെടുക്കുന്ന സമാപന ചടങ്ങുകളും നടക്കും.

കളി കാണാനെത്തുന്ന കാണികൾക്ക് ആകർഷകമായ സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.  ഗ്രാന്റ് ലക്കി ഡ്രോയിലൂടെ ടിവിയും നാട്ടിലേക്ക് ഒരു ടിക്കറ്റും   മറ്റ് പ്രോത്സാഹന സമ്മാനങ്ങളും ഫുട്ബോൾ ആരാധകർക്കായി സംഘാടകർ ഒരുക്കിയിട്ടുണ്ട്.

വിവിധ തരം യോഗ്യത പരീക്ഷകളിലൂടെ തിരഞ്ഞെടുത്ത സമർത്ഥരും – സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ 50 വിദ്യാർത്ഥികൾക്ക്  പഠന സഹായം നൽകുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.

കുടുംബങ്ങൾക്ക് കളി കാണാൻ വേണ്ടി  പ്രത്യേക സൗകര്യവു സംഘാടകർ ഏർപെടുത്തിയിട്ടുണ്ട്.