എംബസി ഫുട്ബോൾ: യംഗ് ചാലഞ്ചേഴ്സ് മദ്രസാ ബസാറിനെ തോൽപ്പിച്ച് എഞ്ചിനീയറിംഗ് ഫോറം ജേതാക്കൾ

ഖത്തർ ഇന്ത്യൻ എംബസ്സി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ കേരള എഞ്ചിനീയറിംഗ് ഫോറത്തിന് ജയം. ഫൈനലിൽ യംഗ് ചാലഞ്ചേഴ്സ് മദ്രസ ബസാറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കേരള എഞ്ചിനീയറിംഗ് ഫോറം വിജയികളായത്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ എഞ്ചിനീയറിംഗ് ഫോറം നേടിയ ഗോൾ മത്സരത്തിന്റെ വിധി നിർണയിക്കുകയായിരുന്നു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നായി 32ൽ അധികം ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് യംഗ് ചാലഞ്ചേഴ്സ് മദ്രസ ബസാറും കേരള എഞ്ചിനീയറിംഗ് ഫോറമും ഫൈനലിൽ എത്തിയത്.