ഗാവിയുടെ ഗോളിൽ നോർവേയെ തോൽപ്പിച്ച് സ്പെയിൻ

Newsroom

സ്പെയിൻ അടുത്ത യൂറോ കപ്പിനുള്ള യോഗ്യത ഉറപ്പിച്ചു. ഇന്ന് നടന്ന ഗ്രൂപ്പ് മത്സരത്തിൽ നോർവേയെ തോൽപ്പിച്ചതോടെയാണ് സ്പെയിനിന്റെ യൂറോ യോഗ്യത ഉറപ്പായത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് നിരയുടെ വിജയം. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു സ്പാനിഷ് ഗോൾ വന്നത്.

Picsart 23 10 16 02 33 26 677

49ആം മിനുട്ടിൽ ബാഴ്സലോണയുടെ യുവതാരം ഗാവി സ്പെയിനിനായി ലക്ഷ്യം കണ്ടു. ഗാവിയുടെ അഞ്ചാം അന്താരാഷ്ട്ര ഗോളാണിത്. ഈ വിജയത്തൊടേ സ്പെയിന് ഏഴ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റായി. സ്കോട്ലൻഡിനും 15 പോയുന്റ് ഉണ്ട്. ഇരു രാജ്യങ്ങളും അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിന് യോഗ്യത നേടി.‌