ബാഴ്സലോണയുടെ യുവ മിഡ്ഫീൽഡർ ഗവി ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല. ഇന്നലെ സ്പെയിനു വേണ്ടി കളിക്കുന്നതിന് ഇടയിൽ ഏറ്റ പരിക്കാണ് ഗവിക്ക് വലിയ തിരിച്ചടിയായത്. ജോർജിയയുമായുള്ള സ്പെയിനിന്റെ യൂറോ 2024 യോഗ്യതാ മത്സരത്തിനിടെ ഗവി കാൽമുട്ടിന്്
ഗുരുതരമായി പരിക്കേൽക്കുക ആയിരുന്നു. 19കാരൻ കണ്ണീരോടെ ആണ് പിച്ച് വിട്ടത്.
എ സി എൽ ഇഞ്ച്വറി ആയത് കൊണ്ട് തന്നെ ഇനി ഈ സീസണിൽ ഗവി കളിക്കുന്നത് കാണാൻ സാധ്യത കുറവാണ്. ചുരുങ്ങിയത് ഏഴ് മാസം എങ്കിലും ഗവി പുറത്തിരിക്കേണ്ടി വരും. ബാഴ്സലോണ ടീമിൽ വലിയ സ്വാധീനം ഉള്ള താരത്തെ നീണ്ടാകാലത്തേക്ക് നഷ്ടപ്പെടുന്നത് അവരുടെ കിരീട പ്രതീക്ഷയെ വരെ ബാധിക്കും.