ഗർനാചോ ഉടൻ മടങ്ങിയെത്തും എന്ന് ടെൻ ഹാഗ്

Newsroom

സീസൺ അവസാനിക്കുന്നതിന് മുമ്പ് യുവതാരം അലഹാന്ദ്രോ ഗാർനാചോ തിരികെ കളത്തിൽ എത്തും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. മാർച്ച് 12 ന് സതാംപ്ടണുമായുള്ള മത്സരത്തിൽ പരിക്കേറ്റ ഗർനാചോ അതിനു ശേഷം കളത്തിൽ ഇറങ്ങിയിട്ടില്ല. താരം ഏപ്രിൽ അവസാനത്തേക്ക് തിരികെ കളത്തിൽ എത്തും എന്നാണ് ഇപ്പോൾ സൂചനകൾ.

Picsart 23 03 03 19 47 02 360

“സീസൺ അവസാനിക്കുന്നതിന് മുമ്പ് അവൻ തീർച്ചയായും മടങ്ങിവരും,” എന്ന് ഇന്നലെ ടെൻ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു

“അവൻ സീസണിന്റെ അവസാന ഘട്ടത്തിൽ ടീമിനൊപ്പം ഉണ്ടാകും ഞാൻ കരുതുന്നു, പക്ഷേ എപ്പോൾ മടങ്ങിവരണമെന്ന് ഒരു തീയതി നിശ്ചയിക്കാൻ ഇപ്പോൾ ആകില്ല. അവനു മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.” ടെൻ ഹാഗ് പറഞ്ഞു.