മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അലെജാൻഡ്രോ ഗർനാച്ചോയെ സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങൾ ചെൽസി സജീവമാക്കി. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ബയേൺ മ്യൂണിക്കിന്റെ ഒരു നീക്കം ഗാർനാച്ചോ നിരസിച്ചിരുന്നു. ചെൽസിയിൽ കളിക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് താരം വ്യക്തമാക്കിയതോടെ ഈ കൈമാറ്റത്തിൽ ചെൽസിക്ക് മുൻതൂക്കം ലഭിച്ചു. ഗാർനാച്ചോയുടെ മൂല്യം 50 മില്യൺ പൗണ്ടിന് മുകളിലാണെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിലയിരുത്തൽ.
മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നുവന്ന പ്രതിഭാശാലിയായ ഈ യുവതാരം യുണൈറ്റഡ് പരിശീലകൻ അമോറിമുമായി ഉടക്കിയിരുന്നു. അതിനു ശേഷം താരം ക്ലബ് വിടാൻ ആവശ്യപ്പെടുകയായിരുന്നു. ഗർനാചോയെ കൂടാതെ, സാഞ്ചോ, ആന്റണി, മലാഷിയ എന്നിവരെയും വിൽക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്.