ബാഴ്സലോണയെ ട്രോൾ ചെയ്ത് യുണൈറ്റഡ് യുവതാരം ഗർനാചോ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗർനാചോ ബാഴ്സലോണ ക്ലബിനെ ട്രോൾ ചെയ്ത് വിവാദത്തിൽ. ഇന്നലെ ആവേശകരമായ യൂറോപ്പ ലീഗ് ഏറ്റുമുട്ടലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സലോണയെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അലജഹാൻഡ്രോ ഗാർനാച്ചോ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 18കാരനായ വിംഗർ തൊടുത്ത ഷോട്ടിൽ നിന്നായിരുന്നു യുണൈറ്റഡിന്റെ രണ്ടാം ഗോളിനുള്ള വഴി തെളിച്ചത്.

ഗർനാചോ 23 02 24 16 02 33 376

മത്സരം കഴിഞ്ഞ ശേഷം ഓൾഡ് ട്രാഫോർഡിലെ തന്റെ ആഘോഷങ്ങളുടെ ചിത്രത്തിനൊപ്പം ഗർനാചോ കൊടുത്ത അടിക്കുറിപ്പാണ് ബാഴ്സലോണ ആരാധകരെ രോഷാകുലരാക്കിയത്. “വലിയ ടീം റൗണ്ട് ജയിച്ചു മുന്നേറി” എന്നായിരുന്നു കമന്റ്. ഗർനാചോ പോസ്റ്റ് ചെയ്ത ചിത്രം ബാഴ്സലോണ മധ്യനിര താരം പെഡ്രിയുടെ ആഘോഷത്തിന് സമാനമായതും ആയിരുന്നു. ഇതും ബാഴ്സലോണ ആരാധകർ താരത്തിന് എതിരെ തിരിയാൻ കാരണമായി.