ഗർനാചോ ആസ്റ്റൺ വില്ലക്ക് എതിരെ സ്ക്വാഡിൽ എത്തും

Newsroom

യുവതാരം അലഹാന്ദ്രോ ഗർനാചോ തിരികെ കളത്തിൽ എത്തുന്നു. സ്പർസിന് എതിരായ നാളെ നടക്കുന്ന മത്സരത്തിൽ ഉണ്ടാകില്ല എങ്കിലും അതു കഴിഞ്ഞു വരുന്ന ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിൽ ഗർനാചോ കളിക്കും. അന്ന് മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് സൂചനകൾ. ഇന്ന് മുതൽ ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.

ഗർനാചോ 23 03 03 19 47 02 360

ഗർനാചോ ഉടൻ തിരികെയെത്തും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗും ഇന്ന് പറഞ്ഞു. മാർച്ച് 12 ന് സതാംപ്ടണുമായുള്ള മത്സരത്തിൽ പരിക്കേറ്റ ഗർനാചോ അതിനു ശേഷം കളത്തിൽ ഇറങ്ങിയിട്ടില്ല.