ഫുൾഹാമിനെതിരായ മത്സരത്തിൽ പ്രതിരോധ താരം ഗബ്രിയേൽ ഹാംസ്ട്രിംഗിന് പരിക്കേറ്റത് ആഴ്സണലിന് വൻ തിരിച്ചടിയായി. ഇന്നലെ മത്സരം ആരംഭിച്ച് 15 മിനുറ്റിനുള്ളിൽ തന്നെ ഹാംസ്ട്രിംഗ് ഇഞ്ച്വറി കാരണം ഗബ്രിയേലിന് കളം വിടേണ്ടി വന്നു.

അടുത്തയാഴ്ച ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ നേരിടാൻ പോകുന്ന മൈക്കൽ അർട്ടെറ്റയുടെ ടീമിന് ഗബ്രിയേലിന്റെ അഭാവം വലിയ ആശങ്കയുണ്ടാക്കിയേക്കാം. അദ്ദേഹത്തിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി ആഴ്‌സണൽ ആരാധകർ ഇപ്പോൾ കാത്തിരിക്കുകയാണ്. ഹാംസ്ട്രിങ് ഇഞ്ച്വറി ആണെങ്കിൽ ഒരു മാസം എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കേണ്ടി വരും.