അടുത്ത കൊല്ലം ജനുവരിയിൽ യു.എ.ഇയിൽ നടക്കുന്ന ഏഷ്യ കപ്പ് ഫുട്ബോളിൽ നാലാമത്തെ സബ്സ്റ്റിട്യൂഷൻ നിയമം നടപ്പിൽ വരുത്തി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ. മത്സരം അധിക സമയത്തേക്ക് നീളുകയാണെങ്കിൽ ടീമിന് നാലാമത്തെ സബ്സ്റ്റിട്യൂഷൻ നടത്താനുള്ള നിയമത്തിനാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറെഷൻ അംഗീകാരം നൽകിയത്.
ഏഷ്യ കപ്പിന് മുൻപായി നടക്കുന്ന എ.എഫ്.സി അണ്ടർ 19 ചാമ്പ്യൻഷിപ്പിലും അടുത്ത വർഷം നടക്കുന്ന സ്ത്രീകളുടെ എ.എഫ്.സി അണ്ടർ 19 ചാമ്പ്യൻഷിപ്പിലും ഈ നിയമം നടപ്പിൽ വരുത്തും. നേരത്തെ ഈ കഴിഞ്ഞ ലോകകപ്പിലും നാലാമത്തെ സബ്സ്റ്റിട്യൂഷൻ നിയമം നടപ്പിൽ വരുത്തിയിരുന്നു. ജനുവരി 5നാണ് ഇന്ത്യയടക്കം 24 ടീമുകൾ പങ്കെടുക്കുന്ന ഏഷ്യ കപ്പ്.