ഫോറസ്റ്റിനെ തകർത്തു, മാഞ്ചസ്റ്റർ യുണൈറ്റഡ് കാർബാവോ കപ്പ് ഫൈനലിന് അടുത്ത്

Newsroom

Picsart 23 01 26 03 07 37 653

മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗിനു കീഴിലെ ആദ്യ ഫൈനലിന് അടുത്ത്. ഇന്ന് കാർബാവോ കപ്പ്സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം. ഇനി രണ്ടാം പാദത്തിൽ ഓൾഡ്ട്രാഫോർഡിൽ ഒരു അത്ഭുതം കാണിച്ചാൽ മാത്രമെ ഫോറസ്റ്റിന് ഫൈനൽ കാണാൻ ആകൂ.

മാഞ്ചസ്റ്റർ 23 01 26 03 07 17 779

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ തുടക്കം മുതൽ എളുപ്പമായിരുന്നു‌. ആറാം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. കസെമിറോയുടെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ. ലോകകപ്പ് ഇടവേളക്ക് ശേഷം റാഷ്ഫോർഡ് നേടുന്ന പത്താം ഗോളായിരുന്നു ഇത്‌. തുടക്കത്തിൽ തന്നെ ഗോൾ വന്നതു കൊണ്ട് യുണൈറ്റഡ് അധികം സമ്മർദ്ദമില്ലാതെ ആണ് കളിച്ചത്.

ആദ്യ പകുതിയിൽ രണ്ട് തവണ ആന്റണി ഗോളിന് അടുത്ത് എത്തുന്നത് കാണാൻ ആയെങ്കിലും രണ്ടാം ഗോൾ വന്നില്ല. ഇ ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടു മുമൊ വെഗോർസ്റ്റിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ആന്റണിയുടെ ഒരു ഷോട്ടിൽ നിന്ന് റീബൗണ്ടിലൊഇടെ ആയിരുന്നു വെഗോർസ്റ്റിന്റെ ഫിനിഷ്. താരത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളായി ഇത്.

രണ്ടാം പകുതിയിൽ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും മൂന്നാം ഹോക്ക് വരാൻ 89ആം മിനുട്ട് ആകേണ്ടി വന്നു. എലാംഗയുടെ പാസിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് ആണ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടിയത്.ഫെബ്രുവരി ഒന്നാം തീയതി ആണ് രണ്ടാം പാദ സെമി ഫൈനൽ നടക്കുക.