ഇംഗ്ലീഷ് പ്രീമിയർ ലീഗൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം. ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് നേരിട്ടത്. ഇന്ന് ഫോറസ്റ്റ് ഹോം ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ പിറന്ന ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എലാംഗ നേടിയ ഗോളാണ് ഫോറസ്റ്റിന് ലീഡ് നൽകിയത്. എലാംഗയുടെ മികച്ച ഒരു സോളോ റൺ തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന് ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിലൂടെ നീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഫൈനൽ തേടിലെ പോരായ്മകൾ അവരെ സമനില ഗോളിൽ നിന്ന് അകറ്റി.
ഈ ജയത്തോടെ ഫോറസ്റ്റ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരെ ലീഗ് ഡബിൾ നേടി. ഫോറസ്റ്റ് ഈ വിജയത്തോടെ 57 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. അവർ ചാമ്പ്യൻസ് ലീഗ് യോഗ്യതയോട് അടുക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ 37 പോയിൻറ് മായി പതിമൂന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്.