ഫുട്‌ബോള്‍ പരിശീലകര്‍ക്ക് സൗജന്യ വര്‍ക്ക്‌ഷോപ്പ് സംഘടിച്ചു

Newsroom

ഫുട്‌ബോള്‍ താരങ്ങളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നോവസ് സോക്കര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ പരിശീലകര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മലപ്പുറത്ത് വച്ച് നടന്ന ചടങ്ങ് മുന്‍ ഇന്ത്യന്‍ താരവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) ഫുട്‌ബോള്‍ ഡവലപ്പ്‌മെന്റ് അഡൈ്വസര്‍ മെമ്പറുമായി വിക്ടര്‍ മഞ്ഞില ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ താരം യു. ഷറഫലി ചടങ്ങിന് അധ്യക്ഷതവഹിച്ചു. മുന്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകനും മുന്‍ എ.ഐഎഫ്എഫ് ട്രൈയിനിംങ് ഇന്‍സ്ട്രക്ടറുമായ സതീവന്‍ ബാലന്‍ പരിശീലകര്‍ക്ക് പ്രത്യേക പരിശീലനം നല്‍ക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂകേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍ വി.പി. സമാപന ചടങ്ങിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കേറ്റ് വിതരണം നടത്തി.

Img 20221215 Wa0064
ചിത്രം:

പരിശീലന പരിപാടിയുടെ ഉദ്ഘാടനം എ.ഐ.എഫ്.എഫ് ഫുട്‌ബോള്‍ ഡവലപ്പ്‌മെന്റ് അഡൈ്വസര്‍ മെമ്പര്‍ വിക്ടര്‍ മഞ്ഞില നിര്‍വഹിക്കുന്നു.