ഫ്ലോറന്റീനോ പെരസ് 2029 വരെ നീണ്ടുനിൽക്കുന്ന കാലാവധിക്ക് റയൽ മാഡ്രിഡിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 77 കാരനായ പെരസ് ഈ സ്ഥാനത്തേക്ക് എതിരില്ലാതെ മത്സരിച്ചതിനെത്തുടർന്നാണ് ഞായറാഴ്ച പ്രഖ്യാപനം വന്നത്.
“ഒരു സ്ഥാനാർത്ഥിത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഇതിനാൽ റയൽ മാഡ്രിഡിന്റെ പ്രസിഡന്റായി അദ്ദേഹത്തെ പ്രഖ്യാപിക്കപ്പെടുന്നു,” ക്ലബ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ലാസ് പാൽമാസിനെതിരെ റയൽ മാഡ്രിഡ് 4-1 ന് നേടിയ വിജയത്തിനു പിന്നാലെയാണ് വാർത്ത വന്നത്.
2009 ൽ ക്ലബ്ബിലേക്ക് തിരിച്ചെത്തിയതിനുശേഷം തുടർച്ചയായ നാല് തിരഞ്ഞെടുപ്പുകളിൽ (2013, 2017, 2021, 2025) പെരസിന് എതിർപ്പ് നേരിടേണ്ടി വന്നിട്ടില്ല. 2000 ൽ ആദ്യം തിരഞ്ഞെടുക്കപ്പെട്ട പെരസ് 2006 ൽ രാജിവച്ചെങ്കിലും പിന്നീട് ക്ലബിലേക്ക് തിരികെ വരികയായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, റയൽ മാഡ്രിഡ് അഞ്ച് ലാലിഗ കിരീടങ്ങളും ആറ് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികളും നേടിയിട്ടുണ്ട്.