ഫുട്ബോൾ പുനരാരംഭിക്കുന്നതിനെ എതിർത്ത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡാരൻ ഫ്ലെചർ രംഗത്ത്. ഫുട്ബോൾ താരങ്ങൾ സുരക്ഷിതരാണെന്ന് ആർക്കാണ് ഉറപ്പ് നൽകാൻ കഴിയുക എന്ന് ഫ്ലെച്ചർ ചോദിക്കുന്നു. ഫുട്ബോൾ താരങ്ങളും മനുഷ്യരാണെന്നും അവർക്കും ഈ രോഗം ബാധിക്കും എന്നും ഫ്ലച്ചർ പറയുന്നു. ഫുട്ബോൾ എല്ലാവർക്കും വേണം എന്നുണ്ട്. പക്ഷെ ഇത് ജീവിതവും മരണവും വിഷയമാകുന്ന സമയമാണ്. ഇപ്പോൾ ഫുട്ബോൾ തിരക്കു പിടിച്ചു തുടങ്ങേണ്ടതില്ല എന്ന് അദ്ദേഹം പറയുന്നു.
കളിക്കാർക്ക് അവർക്ക് എന്തെങ്കിലും പറ്റുമോ എന്നും അവരുടെ കരിയറിന് എന്തെങ്കിലും പറ്റുമോ എന്നുമുള്ള ഭയമല്ല കൂടുതൽ ഉള്ളത്. ഇവരൊക്കെ അവരുടെ കുടുംബത്തിലേക്ക് രോഗം കൊണ്ടു പോകുമോ എന്നാണ് ഭയം. ഇത് അധികൃതർ മനസ്സിലാക്കണമെന്നും ഫ്ലെച്ചർ പറയുന്നു. തന്നെ പോലെ ആരോഗ്യ പ്രശ്നമുള്ളവർ ആണെങ്കിൽ കളത്തിലേക്ക് തിരികെ വരുന്നത് വലിയ അപകട സാധ്യത ഉയർത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.