ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമിങ്ങോയിലെ പത്ത് യുവതാരങ്ങളുടെ ജീവനെടുത്ത അഗ്നിബാധക്ക് 3 ദിവസത്തിനു ശേഷം മറ്റൊരു ബ്രസീലിയൻ ക്ലബിൽ കൂടെ അഗ്നിബാധ ഉണ്ടായതായി റിപ്പോർട്ട്. റിയോയിൽ ഉള്ള പുരാതന ഫുട്ബാൾ ക്ലബ്ബ് ആയ ‘ബാങ്ങു” വിലാണ് അഗ്നിബാധ ഉണ്ടായത്.
സമീപത്തുള്ള മിലിറ്ററി ട്രെയിനിങ് സെന്ററിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അഗ്നിബാധ ഉണ്ടായത്. തീ പെട്ടെന്ന് നിയന്ത്രണ വിധേയമായെങ്കിലും രണ്ടു താരങ്ങളെ ശ്വാസ തടസം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. മറ്റു ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫ്ലെമിങ്ങോ നിർമിച്ച താത്കാലിക താമസ സ്ഥലത്തായിരുന്നു വെള്ളിയാഴ്ച്ച തീപിടുത്തം ഉണ്ടായതും 10 പേരുടെ ജീവൻ അപഹരിക്കുകയും ചെയ്തത്. എന്നാൽ ഫ്ലെമിങ്ങോക്ക് താത്ക്കാലിക താമസ സ്ഥലങ്ങൾ നിർമിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല എന്ന റിപ്പോർട്ടുകൾ ബ്രസീലിയൻ മാധ്യമങ്ങൾ പുറത്തു വിടുന്നുണ്ട്.