ലോകകപ്പ് യോഗ്യതയിൽ ഒമ്പതാം മത്സരത്തിലും ജയം കണ്ടു ഡെന്മാർക്ക്

20211113 034316

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എഫിൽ തുടർച്ചയായ ഒമ്പതാം ജയവുമായി ഡെന്മാർക്ക്. ഇതിനകം തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച ഡാനിഷ് പട ഫറോ ദ്വീപുകളെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇത് ആദ്യമായാണ് ഡെന്മാർക്ക് ഒരു ഗോൾ വഴങ്ങുന്നത്. 18 മത്തെ മിനിറ്റിൽ ആന്ദ്രസ് ഓൽസനിലൂടെ ഡെന്മാർക്ക് ആണ് മത്സരത്തിൽ മുന്നിലെത്തുന്നത്. തുടർന്ന് രണ്ടാം പകുതിയിൽ പകരക്കാരൻ ആയി ഇറങ്ങിയ ജേക്കബ് ലാർസൻ അവർക്ക് രണ്ടാം ഗോളും സമ്മാനിച്ചു.

എന്നാൽ 89 മത്തെ മിനിറ്റിൽ ആന്ദ്രസ് ഓൽസൻ ഫറോ ദ്വീപുകൾക്ക് ആയി ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ മിനിറ്റുകൾക്ക് ഉള്ളിൽ ഗോൾ കണ്ടത്തിയ ജോകിം മഹലെ ഡാനിഷ് ജയം അനായാസമാക്കി. അതേസമയം ഗ്രൂപ്പിലെ മറ്റൊരു സ്‌കോട്ടലാന്റ് മാൾഡോവയെ എതിരില്ലാത്ത 2 ഗോളിന് തകർത്തു പ്ലെ ഓഫ് ഉറപ്പിച്ചു. നഥാൻ പാറ്റേഴ്സൻ, ചെ ആദംസ് എന്നിവർ ആണ് സ്‌കോട്ടിഷ് പടക്ക് ആയി ഗോൾ നേടിയത്. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ ഇസ്രായേലിനെ 4-2 നു മറികടന്നു. ലൂയിസ് ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ സാബിസ്റ്റ്സർ, അർണോടോവിച്ച് എന്നിവർ ആണ് ഓസ്ട്രിയക്ക് ആയി ഗോളുകൾ നേടിയത്.

Previous articleപെനാൽട്ടി പാഴാക്കി ജോർജീന്യോ, ഇറ്റലിയെ സമനിലയിൽ തളച്ചു സ്വിസ് പട
Next articleവീണ്ടും ഗോളുമായി ലെവൻഡോസ്കി, മികച്ച ജയവുമായി പോളണ്ട്