ലോകകപ്പ് പ്ലെ ഓഫ് പ്രതീക്ഷ കാത്ത് ജയം കണ്ടു കൊളംബിയ, പെറുവിന്റെ തോൽവിയും അവർക്ക് തുണയാവും

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത
മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ഉറുഗ്വേ പ്രതീക്ഷകൾ സജീവമാക്കി. സ്വന്തം മൈതാനത്തു എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ഉറുഗ്വേ ജയം. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ തുറന്ന ഉറുഗ്വേക്ക് ആയി ജോർജിയൻ ഡി അരസ്കാറ്റ ആണ് 42 മത്തെ മിനിറ്റിൽ അവരുടെ വിജയ ഗോൾ നേടിയത്. കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ ജയം പിടിച്ചെടുക്കാൻ സാധിച്ചതോടെ പോയിന്റ് പട്ടികയിൽ 25 പോയിന്റുകളും ആയി നാലാമത് ആണ് ഉറുഗ്വേ. ലാറ്റിൻ അമേരിക്കയിൽ ആദ്യ നാലു സ്ഥാനക്കാർ നേരിട്ട് ലോകകപ്പ് യോഗ്യത നേടും എന്നതിനാൽ ഉറുഗ്വേക്ക് ഈ ജയം വളരെ നിർണായകമാണ്. അതേസമയം പ്ലെ ഓഫ് യോഗ്യത ആയ അഞ്ചാം സ്ഥാനത്തു ആണ് പെറു ഇപ്പോൾ, അവർക്ക് 21 പോയിന്റുകൾ ആണ് ഉള്ളത്. അതേസമയം പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള ഇക്വഡോറിന് വലിയ തിരിച്ചടി നൽകി എട്ടാമതുള്ള പരാഗ്വയെ. മത്സരത്തിൽ ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്ക് ആണ് പരാഗ്വയെ ജയം കണ്ടത്.

Screenshot 20220325 122153

മത്സരത്തിൽ പരാഗ്വയെ ആധിപത്യം ആണ് കാണാൻ ആയത്. ഒമ്പതാം മിനിറ്റിൽ റോബർട്ട് മൊറാലസിലൂടെ മുന്നിലെത്തിയ പരാഗ്വയെ പിയരെയുടെ സെൽഫ് ഗോളിലൂടെ ആദ്യ പകുതിയിൽ 2-0 നു മുന്നിലെത്തി. 54 മത്തെ മിനിറ്റിൽ മിക്വൽ ആൽമിരോന്റെ ഗോൾ കൂടിയായപ്പോൾ ഇക്വഡോർ പരാജയം സമ്മതിച്ചു. 85 മത്തെ മിനിറ്റിൽ ജോർഡിയിലൂടെ ഇക്വഡോർ ആശ്വാസ ഗോൾ കണ്ടത്തി. തുടർന്ന് ബ്ളാസ് റിവറോസ് രണ്ടാം മഞ്ഞ കാർഡ് കണ്ടതിനാൽ 10 പേരായി ആണ് പരാഗ്വയെ മത്സരം പൂർത്തിയാക്കിയത്. നിലവിൽ 25 പോയിന്റുകളും ആയി മൂന്നാമത് ഉള്ള ഇക്വഡോർ ലോകകപ്പ് യോഗ്യതക്ക് അരികിൽ തന്നെയാണ്. അതേസമയം ഒമ്പതാം സ്ഥാനക്കാർ ആയ ബൊളീവിയയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത കൊളംബിയ ലോകകപ്പ് പ്ലെ ഓഫ് സാധ്യതകൾ സജീവമാക്കി. ലൂയിസ് ഡിയാസിന്റെ അതുഗ്രൻ ഗോളിന് മുന്നിലെത്തിയ കൊളംബിയക്ക് ആയി മിഗ്വൽ ആഞ്ചൽ ബോർജ, മറ്റിയാസ് ഉറിബെ എന്നിവർ മറ്റ് ഗോളുകൾ നേടിയത്. ജയത്തോടെ നിലവിൽ 20 പോയിന്റുകളും ആയി ആറാം സ്ഥാനത്തുള്ള അവർ പ്ലെ ഓഫ് സ്പോട്ടിൽ നിന്നു ഒരു പോയിന്റ് മാത്രം അകലെയാണ് എന്നത് അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.