സ്പെയിനായി റെക്കോർഡ് ഇട്ട് റാമോസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ പ്രീക്വാർട്ടർ മത്സരത്തിന് ഇറങ്ങിയതോടെ സ്പാനിഷ് താരം സെർജിയോ റാമോസ് ദേശീയ ടീം കുപ്പായത്തിൽ പുതിയ റെക്കോർഡ് ഇട്ടു. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന സ്പാനിഷ് താരമെന്ന റെക്കോർഡിനൊപ്പമാണ് റാമോസ് എത്തിയിരിക്കുന്നത്. ഇത് സ്പെയിനിനായുള്ള റാമോസിന്റെ 17ആം മത്സരമായിരുന്നു ഇത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച സ്പാനിഷ് താരമെന്ന കസിയസിന്റെ റെക്കോർഡിനൊപ്പം ആണ് ഇപ്പോൾ റാമോസ് എത്തിയിരിക്കുന്നത്. 16 മത്സരങ്ങൾ കളിച്ച അന്റോണി സുബി സരേറ്റ, 15 മത്സരങ്ങൾ കളിച്ചിട്ടുള്ള സാവി എന്നിവരയൊക്കെയാണ് റാമോസ് ഈ ലോകകപ്പിൽ മറികടന്നത്. ക്വാർട്ടറിലേക്ക് കടക്കുകയാണെങ്കിൽ കസിയസിനെയും റാമോസ് മറികടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial