റൊണാൾഡോക്കും റഷ്യയിൽ നിന്ന് മടങ്ങാം, പോർച്ചുഗലിനെ പരാജയപ്പെടുത്തി ഉറുഗ്വേ ക്വാർട്ടറിലേക്ക്

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്സിക്ക് പിന്നാലെ റൊണാള്ഡോക്കും റഷ്യയിൽ നിന്നും മടക്ക ടിക്കറ്റ്. എഡിസൻ കവാനി എന്ന ഉയരക്കാരൻ നേടിയ രണ്ടു ഗോളുകൾളുടെ മികവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ ഉറുഗ്വേയോട് പരാജയപ്പെട്ടത്. പെപെ ആണ് പോർച്ചുഗലിന്റെ ആശ്വാസ ഗോൾ നേടിയത്.

ഉറുഗ്വേയുടെ മുന്നേറ്റത്തോടെയാണ് ആദ്യ പകുതി തുടങ്ങിയത്. 7ആം മിനിറ്റിൽ തന്നെ കവാനിയിലൂടെ ഉറുഗ്വേ മുന്നിലെത്തി. കവാനി നൽകിയ ലോങ് ബോൾ സ്വീകരിച്ച സുവാരസ് ഒന്നു വെട്ടിത്തിരിഞ്ഞു ഒരു ക്രോസിലൂടെ ബോക്‌സിൽ എത്തിച്ചു. ബോക്സിലേക്ക് ഓടിയെത്തിയ കവാനി ഹെഡ് ചെയ്ത് പന്ത് വലയിൽ എത്തിച്ചു. ലോകകപിലെ തന്നെ മനോഹരമായ ഒരു ഗോളാണ് പിറന്നത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ച പോർച്ചുഗലിന് ഉറുഗ്വേ പ്രതിരോധത്തെ മറികടന്ന് ഗോൾ നേടാനായില്ല. ആദ്യ പകുതിയിൽ 1-0 എന്നായിരുന്നു സ്‌കോർ നില.

എന്നാൽ 55ആം മിനിറ്റിൽ ഒരു കോർണറിലൂടെ പെപെ നേടിയ ഗോളിൽ പോർച്ചുഗൽ സമനില പിടിച്ചു. പക്ഷെ സമനിലയുടെ ആയുസ് 6 മിനിറ്റ് മാത്രമേ നീണ്ടുള്ളൂ. 61ആം മിനിറ്റിൽ മികച്ച ഒരു പ്ലേസിങിലൂടെ കവാനി തന്നെ വീണ്ടും ഉറുഗ്വേക്ക് വേണ്ടി സ്‌കോർ ചെയ്ത് ഗോൾ നില 2-1 ആക്കി.

പരിക്ക് മൂലം കവാനി മത്സരത്തിൽ നിന്നും പിന്മാറിയതോടെ ഉറുഗ്വേ പ്രതിരോധത്തിലേക്ക് നീങ്ങി. റിക്കാർഡോ കരസ്മയേയും രംഗത്തിറക്കി പോർച്ചുഗൽ ഗോൾ തിരിച്ചടിക്കാൻ നോക്കിയെങ്കിലും ഗോഡിന് നയിക്കുന്ന ഉറുഗ്വേ പ്രതിരോധം പൊളിക്കാനായില്ല. പരാജയത്തോടെ ഒരു ലോകകപ്പ് എന്ന സ്വപ്നം മെസ്സിയുടെ എന്നപോലെ റൊണാള്ഡോയുടെയും റഷ്യയിൽ പൊലിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial