കവാനിയുടെ ഗോളിൽ ഉറുഗ്വേ മുന്നിൽ, പോർച്ചുഗലിന് റെഡ് അലേർട്ട്

- Advertisement -

രണ്ട് ഏരിയൽ ബോളുകളിൽ പിറന്ന മനോഹരമായ ഒരു ഗോൾ. രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേ പോർച്ചുഗലിനെതിരെ മുന്നിട്ട് നിൽക്കുന്നു. ഉറുഗ്വേക്ക് വേണ്ടി സുവാരസിന്റെ അസിസ്റ്റിൽ കവാനിയാണ് ഗോൾ നേടിയത്.

ഉറുഗ്വേയുടെ മുന്നേറ്റത്തോടെയാണ് ആദ്യ പകുതി തുടസങ്ങിയത്. 7ആം മിനിറ്റിൽ തന്നെ കവാനിയിലൂടെ ഉറുഗ്വേ മുന്നിലെത്തി. കവാനി നൽകിയ ലോങ് ബോൾ സ്വീകരിച്ച സുവാരസ് ഒന്നു വെട്ടിത്തിരിഞ്ഞു ഒരു ക്രോസിലൂടെ ബോക്‌സിൽ എത്തിച്ചു. ബോക്സിലേക്ക് ഓടിയെത്തിയ കവാനി ഹെഡ് ചെയ്ത് പന്ത് വലയിൽ എത്തിച്ചു. ലോകകപിലെ തന്നെ മനോഹരമായ ഒരു ഗോളാണ് പിറന്നത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ച പോർച്ചുഗലിന് ഉറുഗ്വേ പ്രതിരോധത്തെ മറികടന്ന് ഗോൾ നേടാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement