സ്വീഡന് മടക്ക ടിക്കറ്റ് നൽകി ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക്

- Advertisement -

സ്വീഡനും നാട്ടിലേക്ക് മടങ്ങാം, വ്യക്തമായ ആധിപത്യം പുലർത്തി വിജയം നേടിയ ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. ഇരു പകുതികളിലുമായി ഹാരി മഗ്ഗ്വേയ്ർ, ഡെലെ അല്ലി എന്നിവർ നേടിയ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം നേടിയത്.

മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇംഗ്ലണ്ട് വിജയം കണ്ടത്. 30ആം മിനിറ്റിൽ ആഷ്‌ലി യങ്ങിന്റെ കോർണറിൽ നിന്നും ഹെഡ് ചെയ്ത് ഹാരി മഗ്ഗ്വേയ്ർ ഗോൾ പട്ടിക തുറന്നു. 45ആം മിനിറ്റിൽ ലഭിച്ച മികച്ച അവസരം നഷ്ടപ്പെടുത്തിയതോടെ സ്‌കോർ നില 1-0 എന്നു തുടർന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമനില നേടാനുളള അവസരം സ്വീഡന് ലഭിച്ചിരുന്നു. എന്നാൽ ബെർഗിന്റെ മികച്ച ഹെഡറിനു മുന്നിൽ പിക്ഫോഡ് തടസമായി നിന്നു. 58ആം മിനിറ്റിൽ ലിംഗാർഡിന്റെ ക്രോസ് ഹെഡ് ചെയ്ത് ഡെലെ അല്ലി ഇംഗ്ലണ്ടിന്റെ ലീഡ് ഉയർത്തി. സമനില പിടിക്കാനുള്ള മികച്ച അവസരങ്ങൾ സ്വീഡന് തുടർന്നും ലഭിച്ചിരുന്നു. എന്നാൽ ബെർഗിന്റെയും വിക്ടർ ക്ലസന്റേയും ഷോട്ടുകൾ അവിശ്വസനീയ സേവുകളിലൂടെ ഇംഗ്ളീഷ് കീപ്പർ പിക്ഫോഡ് ഇംഗ്ലണ്ടിന്റെ ലീഡ് നിലനിർത്തി.

ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ് സ്വീഡന് തിരിച്ചയായത്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിലെ വിജയികളെ ആയിരിക്കും ഇംഗ്ലണ്ട് സെമി ഫൈനലിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement