ക്വാർട്ടറിൽ സൂപ്പർ പോരാട്ടം, ബ്രസീലും ബെൽജിയവും ഇന്ന് നേർക്കുനേർ

ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ബ്രസീലും ബെൽജിയവും തമ്മിൽ ഏറ്റുമുട്ടുന്നു. ലോകകപ്പിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാവും കസാൻ സാക്ഷ്യം വഹിക്കുക. ഇന്ത്യൻ സമയം രാത്രി 11.30നു മത്സരം നടക്കുക.

മെക്സികോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ആണ് ബ്രസീൽ ഇറങ്ങുന്നത്. സ്വിറ്റ്സർലാൻഡിനു എതിരെ സമനില വഴങ്ങിയാണ് തുടങ്ങിയത് എങ്കിലും മികച്ച പ്രകടനമാണ് തുടർന്നിങ്ങോട്ട് ബ്രസീൽ ടീം പുറത്തെടുത്തത്. മുന്നേറ്റത്തിൽ നെയ്മറിന്റെ സാന്നിധ്യം തന്നെയാണ് ബ്രസീലിന്റെ കരുത്ത്. മധ്യനിരയിൽ മികച്ച ഫോമിലുള്ള കുട്ടീഞ്ഞോ ഏതൊരു പ്രതിരോധത്തെയും തകർക്കാൻ പോന്നതാണ്. പരിക്ക് മൂലം മാഴ്‌സെലോ ഇന്നത്തെ മത്സരത്തിലും കളിക്കുന്ന കാര്യം സംശയത്തിലാണ്. സസ്പെൻഷനിലുള്ള കസെമെറോക്ക് പകരം ഫെർണാണ്ടിഞ്ഞോ ആയിരിക്കും ആദ്യ ഇലവനിൽ ഉണ്ടാവുക.

മത്സരിച്ച നാല് കളികളിലും വിജയിച്ചാണ് ബെൽജിയം ഇറങ്ങുന്നത്. പ്രീക്വാർട്ടറിൽ ജപ്പാനെതിരെ അവസാന സമയത്ത് നേടിയ ഗോളിനാണ് ബെൽജിയം ക്വാർട്ടറിലേക്ക് മുന്നേറിയത്. ഹസാർഡും ലുകാകുവും ഡിബ്രൂയനെയുമെല്ലാം മികച്ച ഫോമിലാണ് എങ്കിലും ഗോൾ വഴങ്ങുന്ന പ്രതിരോധമാണ് മാർട്ടിനെസിന്‌ തലവേദന സൃഷ്ടിക്കുന്നത്. പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കിൽ ബ്രസീലിനെതിരെ ഗോൾ വഴങ്ങികൂട്ടുമെന്നുറപ്പാണ്.

സാധ്യത ടീം:

ബ്രസീൽ: Alisson; Fagner, Silva, Miranda, Filipe Luis; Fernandinho, Paulinho, Coutinho; Willian, Jesus, Neymar

ബെൽജിയം: Courtois; Vertonghen, Alderweireld, Kompany; Meunier, De Bruyne, Witsel, Carrasco; Hazard, Mertens; Lukaku

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫാഗ്നറെ ലക്ഷ്യമിടാനൊരുങ്ങി ബെൽജിയൻ ആക്രമണ നിര, സൂചന നൽകി ലുകാകു
Next articleവംശീയതയ്ക്കും താലിബാൻ വിളികൾക്കും ഒറ്റക്കെട്ടായി മറുപടി പറഞ്ഞ സ്വീഡിഷ് ടീം മാതൃക