റാമോസിനോട് മാപ്പ് പറഞ്ഞ് മറഡോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് താരം സെർജിയോ റാമോസിനോട് മാപ്പു പറഞ്ഞ് ഇതിഹാസ താരം മറഡോണ. നേരത്തെ റാമോസിനെ വിമർശിച്ച് മറഡോണ രംഗത്ത് എത്തിയിരുന്നു. റാമോസല്ല താരം എന്നും ഗോഡിനാണ് ഏറ്റവും മികച്ച ഡിഫൻഡർ എന്നും പറഞ്ഞ് മറഡോണ റാമോസിനെ വിമർശിച്ചിരുന്നു. ഇതിനെതിരെ റാമോസും രംഗത്ത് വന്നിരുന്നു. മറഡോണയല്ല മെസ്സിയാണ് അർജന്റീന ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നായിരുന്നു റാമോസിന്റെ മറുപടി.

ഇന്നലെ സ്പാനിഷ് മാധ്യമങ്ങളോട് സംസാരിച്ച മറഡോണ റാമോസിന് താൻ പറഞ്ഞത് വേദനയായെങ്കിൽ മാപ്പ് പറയുന്നു എന്ന് പറഞ്ഞു. റാമോസ് മികച്ച കളിക്കാരനാണെന്നും റയൽ മാഡ്രിഡിന്റെയും സ്പെയിനിന്റെയും നായകനായി വലിയ ഭാവി തന്നെ റാമോസിന് കാണുന്നു എന്നും മറഡോണ പറഞ്ഞു. താൻ ചിന്തിക്കുന്നതും പറയുന്നതും മാറില്ല എങ്കിലും റാമോസിന് വിഷമം ആയെങ്കിൽ ക്ഷമ ചോദിക്കുന്നു.

തന്നെ കുറിച്ച് ആര് എന്ത് പറഞ്ഞാൽ താൻ നോക്കാറില്ല എന്നും മറഡോണ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial