Picsart 22 11 21 13 21 03 664

ഇതാണ് ക്യാപ്റ്റൻ!!! അവകാശങ്ങൾക്ക് ആയി പൊരുതുന്ന ഇറാൻ ജനതക്ക് ഒപ്പമെന്നു ഇറാൻ ടീം എന്നു ഇഹ്സാൻ ഹജ്സഫി

ഇറാനിൽ മനുഷ്യാവകാശ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന ബന്ധുക്കളെ നഷ്ടമായ പ്രതിഷേധക്കാർക്ക് ഒപ്പമാണ് തങ്ങൾ എന്നു ധൈര്യമായി തുറന്നു പറഞ്ഞു ലോകകപ്പിന് എത്തിയ ഇറാൻ ദേശീയ ടീം ക്യാപ്റ്റൻ ഇഹ്സാൻ ഹജ്സഫി. ഭരണകൂടത്താൽ കൊല ചെയ്യപ്പെട്ട 10 വയസ്സുകാരൻ ആയ കിയാൻ പിർഫലക് ഉപയോഗിച്ച ‘മഴവില്ല് സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തിൽ’ എന്നു പറഞ്ഞു ആണ് ഇംഗ്ലണ്ടിന് എതിരായ മത്സരത്തിന് മുമ്പുള്ള തന്റെ പത്രസമ്മേളനം ഇഹ്സാൻ തുടങ്ങുന്നത് തന്നെ. സ്ത്രീകളുടെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഇറാൻ ഭരണകൂടത്തിന് എതിരെ തങ്ങൾ പിന്തുണ അർപ്പിക്കുന്നു എന്നും താരം സൂചിപ്പിച്ചു.

സ്വാതന്ത്ര്യത്തിന് ആയുള്ള പോരാട്ടത്തിൽ ഇറാൻ ഭരണകൂടം കൊലപ്പെടുത്തിയ ആളുകളുടെ ബന്ധുക്കളുടെ ദുഃഖം തങ്ങൾ മനസ്സിലാക്കുന്നു എന്നു പറഞ്ഞ അദ്ദേഹം അവർക്ക് ഒപ്പമാണ് ഇറാൻ ദേശീയ ടീം എന്നും പ്രഖ്യാപിച്ചു. മുടി പുറത്ത് കാണിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്തിയ ഇറാൻ ഭരണകൂടത്തിന് എതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭം ആണ് ഉണ്ടായത്. ഇത് അടിച്ചമർത്തുന്ന ഇറാൻ നിരവധി പ്രക്ഷോഭകാരികളെ കൊലപ്പെടുത്തി. ഇറാന്റെ ഇസ്‌ലാമിക ഭരണകൂടത്തിന് എതിരെ അവരുടെ പ്രവർത്തികൾക്ക് എതിരെ ദേശീയ ടീം ക്യാപ്റ്റൻ തന്നെ രംഗത്ത് വന്നത് പ്രതിഷേധം നടത്തുന്ന സ്വാതന്ത്ര്യമോഹികൾക്ക് ആവേശം പകരും. നേർത്തെ ഇറാൻ ഇതിഹാസതാരം അലി ദെയി, മുൻ ക്യാപ്റ്റൻ ജാവേദ് തുടങ്ങിയ പലരും ഇറാന്റെ ക്രൂരമായ അടിച്ചർത്തലിൽ പ്രതിഷേധം അറിയിച്ചു ഖത്തർ ലോകകപ്പിൽ അതിഥി ആയി എത്താനുള്ള ക്ഷണം നിഷേധിച്ചിരുന്നു.

Exit mobile version