കവാനിയുടെ പരിക്കിനെ കുറിച്ച് ഉറുഗ്വേയുടെ പ്രതികരണം

കവാനിയുടെ പരിക്കിനെ കുറിച്ചുള്ള ഉറുഗ്വേ ആരാധകരുടെ ആശങ്കയകറ്റി ഉറുഗ്വേ മെഡിക്കൽ ടീമിന്റെ പ്രതികരണം വന്നു. പോർച്ചുഗലിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പരിക്കേറ്റ് കളം വിട്ട കവാനിയുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് ഉറുഗ്വേ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ കാലിൽ ഇന്നലെ നടത്തിയ സ്കാനിങ്ങിൽ പൊട്ടലുകൾ ഒന്നും ഇല്ല എന്ന് കണ്ടെത്തി. ഇപ്പോഴും കവാനിക്ക് വേദനയുണ്ട് എങ്കിലും ഫ്രാൻസിനെതിരായ മത്സരത്തിന് മുമ്പ് അദ്ദേഹം ഫിറ്റ്ബെസ് വീണ്ടെടുക്കും.

ഇപ്പോൾ ടീമിൽ നിന്ന് മാറി ഒറ്റയ്ക്കാണ് കവാനി പരിശീലനം നടത്തുന്നത്. പോർച്ചുഗലിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി കവാനി ഹീറോ ആയിരുന്നു. ഈ ലോകകപ്പിൽ ഇതുവരെ മൂന്നു ഗോളുകൾ താരം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial