മറഡോണക്ക് ശേഷം അപൂർവ നേട്ടവുമായി മെസ്സി

- Advertisement -

ഫ്രാൻസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടു ലോകകപ്പിൽ നിന്നും പുറത്തായി എങ്കിലും ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ലയണൽ മെസ്സി. 1986ലെ ലോകകപ്പിൽ കൊറിയക്കെതിരെ മറഡോണ രണ്ടു അസിസ്റ്റ് നേടിയതിന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ രണ്ടു അസിസ്റ്റ് സ്വന്തമാക്കുന്ന ആദ്യത്തെ അർജന്റീനയുടെ കളിക്കാരൻ ആയിരിക്കുകയാണ് മെസ്സി. മർകഡോ നേടിയ ഗോളിനും അഗ്യൂറോ നേടിയ ഗോളിനും വഴിയൊരുക്കിയത് മെസ്സി ആയിരുന്നു.

മറ്റൊരു നേട്ടം കൂടെ മെസ്സി സ്വന്തമാക്കി, കഴിഞ്ഞ നാലു ലോകകപ്പുകളിലും ഒരു അസിസ്റ്റ് എങ്കിലും സ്വന്തം പേരിൽ കുറിക്കുന്ന ഏക താരമായി മാറി മെസ്സി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement