സെമി ഫൈനലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആധിപത്യം

- Advertisement -

ലോകകപ്പിൽ ഇനി വെറും നാല് ടീമുകളും നാല് മത്സരങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. രണ്ടു സെമി ഫൈനലുകളും ഒരു മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടവും അവസാനം ഫൈനലും. അവശേഷിക്കുന്ന നാല് ടീമുകളിൽ നിന്നായി 92 കളിക്കാരാണ് നിലവിലുള്ളത്. ലോകകപ്പ് തുടങ്ങുമ്പോൾ ഉണ്ടായിരുന്ന 736 എന്നത് വെറും 92ലേക്ക് എത്തി.

ലോകകപ്പ് സെമി ഫൈനൽ ഘട്ടത്തിലേക്ക് എത്തിയപ്പോൾ ബാക്കിയുള്ള താരങ്ങളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നാണ്, 92ൽ 41 പേരും കളിക്കുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകൾക്ക് വേണ്ടിയാണ്. ലാലിഗയിൽ നിന്നും ഫ്രഞ്ച് ലീഗ് ഒന്നിൽ നിന്നും 12 പേര് വീതവും സീരി എ, ബുണ്ടസ് ലീഗ്‌ എന്നിവയിൽ നിന്നും 8 വീതം കളിക്കാരും സെമി ഫൈനലിന് ഇറങ്ങുന്നു. ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുകളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കളിക്കാർ സെമിയിൽ ഉള്ളത്. ടോട്ടൻഹാമിൽ നിന്നും 9 പേരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 8 പേരുമാണ് ലോകകപ്പ് സെമി ഫൈനലിന് വേണ്ടി ബൂട്ട് കെട്ടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement