ഫിഫ ലോകകപ്പ് യോഗ്യത, ഇന്ത്യ ഇന്ന് അഫ്ഗാനിസ്താന് എതിരെ

Newsroom

ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് 2027 എന്നിവയുടെ യോഗ്യതാ റൗണ്ട് 2 പോരാട്ടത്തിൽ ഇന്ന് ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും. ഇന്ന് സൗദി അറേബ്യയിൽ ആണ് മത്സരം നടക്കുന്നത്. രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം ഡി ഡി സ്പോർട്സ് വഴിയും Fancode ആപ്പ് വഴിയും കാണാം.

Picsart 24 03 21 00 49 17 418

യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് നിലവിൽ മൂന്ന് പോയിൻ്റാണ് ഉള്ളത്‌. കുവൈത്ത് സിറ്റിയിൽ കുവൈത്തിനെ (1-0) തോൽപ്പിച്ച ഇന്ത്യ മറ്റൊരു മത്സരത്തിൽ ഖത്തറിനോട് (0-3) ഭുവനേശ്വറിൽ തോറ്റിരുന്നു. നിലവിൽ ആറ് പോയിൻ്റുമായി ഖത്തറാണ് ഗ്രൂപ്പിൽ മുന്നിൽ.

മാർച്ച് 26 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഹോം മത്സരം. ഇന്ന് വിജയിച്ചാൽ മൂന്നാം റൗണ്ടിലേക്ക് എത്താമെന്ന ഇന്ത്യയുടെ പ്രതീക്ഷ ഉയരും.