ന്യായമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്ന, പരിഷ്കരിച്ച ഭരണഘടന അംഗീകരിക്കാത്തതിനാൽ പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനെ (പിഎഫ്എഫ്) ഫിഫ വീണ്ടും സസ്‌പെൻഡ് ചെയ്തു. ഫിഫയും എഎഫ്‌സിയും നിർദ്ദേശിച്ച പതിപ്പ് പിഎഫ്എഫ് കോൺഗ്രസ് അംഗീകരിക്കുന്നതുവരെ സസ്‌പെൻഷൻ നിലനിൽക്കും എന്ന് ഫിഫ അറിയിച്ചു.

2017 ന് ശേഷം പിഎഫ്എഫിന്റെ മൂന്നാമത്തെ സസ്‌പെൻഷനാണിത്,ൽ. പ്രധാനമായും പാകിസ്ഥാൻ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടൽ കാരണമാണ് വിലക്കുകൾ വരുന്നത്. നാല് വർഷമായി ചുമതല വഹിച്ചിട്ടും, അവരുടെ നോർമലൈസേഷൻ കമ്മിറ്റി ഫിഫയുടെ ഭരണഘടനാ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു.