ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ 1886 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. 1852 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഫ്രാൻസിനെ മറികടന്ന് 1854 പോയിന്റുമായി സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് കയറി. 1819 പോയിന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് തുടരുമ്പോൾ, 1776 പോയിന്റുമായി ബ്രസീൽ അഞ്ചാം സ്ഥാനത്ത് തുടരുന്നു.

പോർച്ചുഗൽ ആറാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യയ്ക്കും റാങ്കിംഗിൽ തിരിച്ചടി നേരിട്ടു, ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഒരു സ്ഥാനം പിന്നോട്ട് പോയി ഇന്ത്യ 127-ാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.