ഡിസംബർ 22ന് ഫിഫയുടെ പുതിയ ലോക റാങ്കിംഗ് വരുമ്പോൾ ഏറ്റവും വലിയ കുതിപ്പ് നടത്തുക മൊറോക്കോ ആകും. ലോകകപ്പ് സെമി ഫൈനൽ വരെ എത്തിയ മൊറോക്കോ 11 സ്ഥാനങ്ങൾ ഈ റാങ്കഗിൽ മെച്ചപ്പെടും. 22ആം സ്ഥാനത്തുള്ള അവർ 11ആം സ്ഥാനത്തേക്ക് എത്തു.
ഒന്നാ സ്ഥാനത്ത് ബ്രസീൽ തന്നെ തുടരും. ലോക ചാമ്പ്യന്മാരായ അർജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തി. ഫ്രാൻസ് മൂന്നാം സ്ഥാനത്തും എത്തി. ലോകകപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച ബെൽജിയം നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ലോകകപ്പിന് ആതിഥ്യം വഹിച്ച ഖത്തർ റാങ്കിംഗിൽ ഏറെ പിറകിലേക്ക് പോയി.
ഖത്തർ ഇപ്പോക്ക് 50ആം സ്ഥാനത്താണ്. അടുത്ത റാങ്കിംഗ് വരുമ്പോൾ അത് 62 ആയി മാറും.
ഫിഫ റാങ്കിംഗ്;
1, ബ്ബ്രസീൽ
2, അർജന്റീന
3, ഫ്രാൻസ്
4, ബെൽജിയം
5, ഇംഗ്ലണ്ട്
6, നെതർലന്റ്സ്
7, ക്രൊയേഷ്യ
8, ഇറ്റലി
9, പോർച്ചുഗൽ
10. സ്പെയിൻ
11. മൊറോക്കോ