ലോക ചാമ്പ്യന്മാരായ അർജന്റീന പുതിയ ഫിഫ റാങ്കിംഗിലും ഒന്നാമത് തുടരും. നവംബർ 30നാണ് ആണ് പുതിയ ഫിഫ റാങ്കിംഗ് പുറത്ത് വരേണ്ടത്. അതിലും അർജന്റീന ഒന്നാമത് തുടരും. എന്നാൽ ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും. ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ബ്രസീൽ കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. അത് കാരണമാണ് ബ്രസീൽ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് താഴുന്നത്.
2023 ഏപ്രിലിലെ റാങ്കിംഗിൽ ബ്രസീലിനെ മറികടന്ന് അർജന്റീന ഒന്നാമത് എത്തിയിരുന്നു. അന്ന് മുതൽ അർജന്റീന ഒന്നാമത് തുടരുകയാണ്. അർജന്റീനക്ക് പുതിയ റാങ്കിംഗിൽ 1855 പോയന്റാകും ഉണ്ടാവുക. രണ്ടാമതുള്ള ഫ്രാൻസിന് 1845 പോയിന്റിലും നിൽക്കും. ബ്രസീലിന് ഈ ഇന്റർനാഷണൽ ബ്രേക്കിൽ 28 പോയിന്റോളം നഷ്ടപ്പെട്ടു.
ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും ബെൽജിയം 4ആം സ്ഥാനത്തും നിൽക്കുന്നു. നെതർലന്റ്സ് ആറാം സ്ഥാനത്തും പോർച്ചുഗീസ് ഏഴാം സ്ഥാനത്തും നിൽക്കുന്നു. സ്പെയിൻ എട്ടാം സ്ഥാനത്തും തുടരുന്നു. ഇന്ത്യ 102ആം സ്ഥാനത്തും തുടരും.
1 | Argentina | 1855 |
2 | France | 1845 |
3 | England | 1800 |
4 | Belgium | 1798 |
5 | Brazil | 1784 |
6 | Netherlands | 1745 |
7 | Portugal | 1745 |
8 | Spain | 1732 |
9 | Italy | 1718 |
10 | Croatia | 1717 |