ഫിഫ ബെസ്റ്റ്, ഷോർട്ട് ലിസ്റ്റിൽ ഉള്ള മൂന്ന് പരിശീലകരും ഇംഗ്ലണ്ടിൽ നിന്ന്

- Advertisement -

ഫിഫ ബെസ്റ്റിനായുള്ള അവസാന മൂന്ന് പരിശീലകരെ ഫിഫ പ്രഖ്യാപിച്ചു. മൂന്ന് പരിശീലകരും ഇംഗ്ലീഷ് ക്ലബുകളെ പരിശീലിപ്പിക്കുന്നവരാണ്. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള, ലിവർപൂൾ പരിശീലകൻ ക്ലോപ്പ്, ടോട്ടൻഹാം പരിശീലകൻ പോചടീനോ എന്നിവരാണ് അവസാന മൂന്നിൽ എത്തിയത്. വോട്ടെടുപ്പിലൂടെ ആകും വിജയിയെ തീരുമാനിക്കുക.

മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം മൂന്ന് കിരീടങ്ങൾ കഴിഞ്ഞ സീസണിൽ ഗ്വാർഡിയോള സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ് എന്നിവയാണ് സിറ്റി സ്വന്തമാക്കിയത്. ലിവർപൂൾ പരിശീലകൻ ക്ലോപ്പ് ചാമ്പ്യൻസ് ലീഗ് കിരീടമാണ് സ്വന്തമാക്കിയത്. പോചടീനോയ്ക്ക് കിരീടം ഒന്നും ഇല്ലായെങ്കിലും ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ടോട്ടൻഹാമിനെ എത്തിക്കാൻ അദ്ദേഹത്തിനായിരുന്നു.

Advertisement