ഫിഫ ദി ബെസ്റ്റ് അവാർഡ്- മികച്ച കളിക്കാരനുള്ള നോമിനേഷനുകൾ എത്തി

na

ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള നോമിനേഷനുകൾ എത്തി. ലോക ഫുട്‌ബോളിൽ എന്നും മുന്നിൽ നിൽക്കുന്ന മെസ്സിയും റൊണാൾഡോയും ഇത്തവണയും ലിസ്റ്റിൽ ഉണ്ട്. ഹോളണ്ടിൽ നിന്നുള്ള 3 കളിക്കാർ ലിസ്റ്റിൽ ഇടം പിടിച്ചത് ശ്രദ്ധേയമായി. ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡെയ്ക്, മുൻ അയാക്‌സ് താരവും നിലവിൽ യുവന്റസ് താരവുമായ ടി ലിറ്റ്, ബാഴ്സലോണ താരം ഫ്രാങ്ക് ഡി യോങ് എന്നിവരാണ് ഹോളണ്ടിൽ നിന്നുള്ള നോമിനേഷനുകൾ.

ലിവർപൂളിൽ നിന്ന് വാൻ ഡെയ്ക്കിനെ കൂടാതെ മുഹമ്മദ് സലാ, സാഡിയോ മാനെ എന്നിവർ ഇടം നേടി. ഫ്രാൻസിൽ നിന്ന് കിലിയൻ എംബപ്പേ മാത്രമാണ് നോമിനേഷൻ ലഭിച്ചത്. ഹാരി കെയ്ൻ, ഈഡൻ ഹസാർഡ് എന്നിവരും ലിസ്റ്റിൽ ഉണ്ട്.