ഫിഫ ബെസ്റ്റ് ആരാകും? മെസ്സിയും എംബപ്പെയും അടങ്ങിയ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു

Newsroom

Picsart 23 01 13 01 01 53 378
Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ ബെസ്റ്റ് പുരസ്കാരത്തിനായുള്ള 14 പേരുടെ ഷോർട്ട് ലിസ്റ്റ് ഫിഫ ഇന്ന് പ്രഖ്യാപിച്ചു. 2022 ലോകകപ്പ് കിരീടം നേടിയ ലയണൽ മെസ്സിയും ലോകകപ്പിലെ ടോപ് സ്കോറർ ആയ കൈലിയൻ എംബാപ്പെയും അവസാന 10ൽ ഉണ്ട്. ലയണൽ മെസ്സി ആണ് ഈ വർഷം ഫിഫ ബെസ്റ്റ് നേടാൻ ഫേവറിറ്റ്. മെസ്സി ഈ കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബോൾ നേടിയിരുന്നു.

പിഎസ്ജി താരങ്ങളായ മെസ്സി, എംബാപ്പെ, നെയ്മർ, ഹകീമി, മാഞ്ചസ്റ്റർ സിറ്റിയുടെ ഹാളണ്ട്, ഡിബ്രുയിനെ, ഹൂലിയൻ അൽവാരസ്, ബാഴ്സലോണ താരം റോബർട്ട് ലെവൻഡോസ്‌കി, ലിവർപൂൾ താരം മുഹമ്മദ് സലാഹ്, റയലിന്റെ ബെൻസീമ, വിനീഷ്യസ്, മോഡ്രിച്, ബയേണിന്റെമാനെ എന്നിവർ ഷോർട്ട്‌ലിസ്‌റ്റിൽ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി ആദ്യം ഫിഫ മൂന്ന് പേരുടെ ഷോർട്ട് ലിസ്റ്റ് ആക്കി ഈ ലിസ്റ്റ് ചുരുക്കും.

ഫിഫ 010040