വിലക്ക് മാറ്റണം എന്ന് ഫിഫയോട് എ ഐ എഫ് എഫിന്റെ അപേക്ഷ, പെട്ടെന്ന് തന്നെ വിലക്ക് മാറും എന്ന് പ്രതീക്ഷ

സുപ്രീം കോടതി ഇന്നലെ എടുത്ത തീരുമാനങ്ങൾ മുൻനിർത്തി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് മാറ്റണം എന്ന് അപേക്ഷിച്ച് എ ഐ എഫ് എഫ് ഫിഫക്ക് കത്ത് എഴുതി.

എ ഐ എഫ് എഫ് ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്രീ. സുനന്ദോ ധർ ആൺ ഫിഫ സെക്രട്ടറി ജനറൽ മിസ് ഫാത്മ സമൂറയോട് എഐഎഫ്‌എഫിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചു കത്ത് അയച്ചത്.

ഇന്നലെ CoA മാൻഡേറ്റ് പൂർണ്ണമായി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ സുപ്രീം കോടതി നൽകിയിരുന്നു. തൽഫലമായി AIFF-ന്റെ ഭരണ ചുമതല AIFFലേക്ക് തന്നെ തിരികെയെത്തിയിരുന്നു. അത് കണക്കിലെടുത്ത് AlFF-നെ സസ്പെൻഡ് ചെയ്യാനുള്ള അവരുടെ തീരുമാനം പുനഃപരിശോധിക്കാൻ ആണ് കത്തിൽ പറയുന്നത്.

ഫിഫ വിലക്ക് പെട്ടെന്ന് തന്നെ മാറും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് 15നായിരുന്നു ഫിഫ ഇന്ത്യയെ വിലക്കിയത്.