കൊറോണക്കെതിരായ പോരാട്ടത്തിന് 150‌മില്ല്യൺ നൽകി ഫിഫ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ കൊറോണക്കെതിരായ പോരാട്ടത്തിൽ 150 മില്ല്യൺ ഡോളറിന്റെ ധനസഹായം നൽകും. ഫിഫയിൽ അംഗങ്ങളായ 211 രാജ്യങ്ങൾക്ക് ആണ് ധനസഹായം ഫിഫ നൽകുക. അടിയന്തരമായ സഹായത്തിന് പിന്നാലെയാണ് ഈ തുക അംഗരാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾക്ക് നൽകാൻ ഫിഫ തീരുമാനിച്ചത്.

കൊറോണ കാരണം ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമാകും ഈ സഹായമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുട്ബോൾ കമ്മ്യുണിറ്റിയെ സഹായിക്കേണ്ടത് അന്താരാഷ്ട്ര ഫുട്ബോൾ അതോറിറ്റിയെന്ന നിലയിൽ ഫിഫയുടെ കടമയാണെന്ന് പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ പറഞ്ഞു. ഈ ധന സഹായം ഒരു തുടക്കം മാത്രമാണെന്നും അന്താരാഷ്ട്ര ഫുട്ബോളിനെ തിരികെയെത്തിക്കുന്നത് വരെ വലിയൊരു പദ്ധതിയാണ് ഫിഫ തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.