സബ് ജൂനിയർ ലീഗ്, ഫാക്ട് അക്കാദമിക്ക് രണ്ടാം ജയം

Newsroom

സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സിയിൽ ഫാക്ട് അക്കാദമിക്ക് രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ സ്കോർ ലൈനിനെയാണ് ആണ് ഫാക്ട് പരാജയപ്പെടുത്തിയത്. പനമ്പിള്ളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഫാക്ടിന്റെ വിജയം. ഫാരിസ് അലിയുടെ ഹാട്രിക്കാണ് ഫാക്ടിന് ഈ വിജയം നൽകിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഫാരിസ് അലി ഹാട്രിക്ക് നേടുന്നത്. കഴിഞ്ഞ കളിയിൽ ഡോൺ ബോസ്കോയ്ക്ക് എതിരെയും ഫാരിസ് അലി ഹാട്രിക്ക് നേടിയിരുന്നു. രണ്ട് വിജയങ്ങളോടെ ഫാക്ടിന് ആറു പോയന്റായി.