തുടക്കത്തിൽ തന്നെ ചുവപ്പ്, ‘ഡി ക്ലാസികെർ’ അയാക്സിനൊപ്പം

- Advertisement -

ഹോളണ്ടിലെ ക്ലാസികോ പോരാട്ടമായ അയാക്സ് ഫെയനൂർഡ് പോരാട്ടത്തിൽ അയാക്സിന് തകർപ്പൻ ജയം. ഒപ്പത്തിനൊപ്പം ഉള്ള പോരാട്ടമാകുമെന്നാണ് കരുതിയത് എങ്കിലും അഞ്ചാം മിനുട്ടിലെ ചുവപ്പ് കാർഡ് കളി അയാക്സിന് എളുപ്പമാക്കി കൊടുത്തു. ഫെയനൂർഡ് താരം ജസ്റ്റെ ആണ് ആദ്യ അഞ്ച് മിനുട്ടിനിടെ രണ്ട് മഞ്ഞ കാർഡ് വാങ്ങി കളം വിട്ടത്. പിന്നീട് പൂർണ്ണ ആധിപത്യത്തോടെ കളിച്ച അയാക്സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫെയനൂർഡിനെ വീഴ്ത്തി.

22ആം മിനുറ്റിൽ ബിജ്ലോവിന്റെ ഓൺ ഗോളിലൂടെ ആയിരുന്നു ആദ്യ ഗോൾ അയാക്സിന് കിട്ടിയത്. പിന്നീട് 41ആം മിനുട്ടിൽ ഹകീം സിയെചും 80ആം മിനുട്ടി ടാഡിചും അയാക്സിനായി ഗോളുകൾ നേടി. വിജയം അയാക്സിന് രണ്ടാം സ്ഥാനത്ത് തന്നെ തുടരാൻ സഹായിക്കും. ലീഗിൽ മൂന്നാമതുള്ള ഫെയനൂർഡിനെക്കാൾ അഞ്ചു പോയന്റിന്റെ ലീഡായി ഇപ്പോൾ അയാക്സിന്. ലീഗിൽ പി എസ് വി തന്നെ ആണ് ഇപ്പോഴും ഒന്നാമത്.

Advertisement