ഫെനെർബചെയ്ക്ക് പുതിയ പരിശീലകൻ

Newsroom

തുർക്കിഷ് ക്ലബായ ഫെനർബച പുതിയ പരിശീലകനെ നിയമിച്ചു. എർസൺ യനാൽ ആണ് പരിശീലക സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ഫിലിപ്പ് കൊകുവിനെ പുറത്താക്കിയ ഒഴിവിലേക്കാണ് യനാൽ എത്തുന്നത്. മുമ്പ് ഫെനെർബചയെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ തന്നെയാണ് യനാൽ. 2014 സീസണിൽ ഫെനർബചയെ ലീഗ് ചാമ്പ്യന്മാരാക്കാനും ‌യനാലിന് കഴിഞ്ഞിട്ടുണ്ട്.

തുർക്കിയിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായ ഫെനെർബചെ ഈ സീസണിൽ ആകെ കഷ്ടപ്പെടുകയാണ്. ലീഗിൽ റിലഗേഷൻ ഭീഷണിയിലാണ് ഫെനർബചെ ഇപ്പോൾ. 15 മത്സരങ്ങളിൽ 14 പോയന്റാണ് ആകെ ഫെനർബചെയ്ക്ക് ഉള്ളത്. ലീഗിൽ 17ആം സ്ഥാനത്തുമാണ് ഫെനർബചെ ഉള്ളത്.