തൃശ്ശൂർ ജില്ലാ സൂപ്പർ ലീഗിൽ 15 ഗോളിന്റെ ജയവുമായി എഫ് സി കേരള

- Advertisement -

തൃശ്ശൂർ ജില്ലാ സൂപ്പർ ലീഗിൽ എഫ് സി കേരളയ്ക്ക് വമ്പൻ വിജയം. തങ്ങളുടെ ലീഗിലെ ആദ്യ മത്സരത്തിൽ ജില്ലാ പോലീസ് ടീമിനെ നേരിട്ട എഫ് സി കേരള മറുപടിയില്ലാത്ത 15 ഗോളുകൾക്ക് ആണ് വിജയിച്ചത്. പോലീസ് ടീമിന് പന്ത് ഗോൾ വലയിൽ നിന്ന് എടുക്കാൻ മാത്രമെ സമയം ഉണ്ടായിരുന്നുള്ളൂ.

എഫ് സി കേരളക്ക് വേണ്ടി ഫിലിപ്പ് വിക്ടർ മാത്രം 5 ഗോളുകളാണ് നേടിയത്. ഹാരിയും എഫ് സി കേരളയ്ക്ക് വേണ്ടി ഇന്ന് ഹാട്രിക്ക് നേടി. കെ ലാസിൻ ഇരട്ട ഗോളുകളും, ഷാബിൻ,
നിഖിൽ രാജ്, ജോനസ്, ആശിഷ് എന്നിവർ ഒരോ ഗോളുകളും നേടി.

Advertisement