കോറോയ്ക്ക് അഞ്ച് ഗോൾ, ജാക്കിചന്ദിന് ഹാട്രിക്ക്, സ്പെയിനിൽ ഗോവൻ ഗോൾമഴ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനിൽ പ്രീസീസൺ ടൂറിനായുള്ള എഫ് സി ഗോവയ്ക്ക് തകർപ്പൻ വിജയം. സ്പാനിഷ് ക്ലബായ‌ എഫ് സി കാർടഗേനയെ നേരിട്ട എഫ് സൊ ഗോവ എതിരില്ലാത്ത 20 ഗോളുകൾക്കാണ് വിജയിച്ചത്. 20 ഗോളുകളിൽ 4 ഹാട്രിക്കുകളും ഉൾപ്പെടുന്നു. കോറോ, ജാക്കിചന്ദ്, ലിസ്റ്റൺ, പലാങ്ക് എന്നിവരാണ് ഹാട്രിക്ക് നേടിയത്.

ഹാട്രിക്ക് നേടിയവരിൽ കോറോ 5 ഗോളുകളാണ് അടിച്ചത്. കഴിഞ്ഞ സീസണിലെ ഫോം കോറോ ഈ സീസണിലും തുടരും എന്ന സൂചന കൂടി ഈ പ്രകടനം നൽകി.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദ് സിംഗും ഗോവയ്ക്ക് ആയി കളം നിറഞ്ഞു നിന്നു. രണ്ടാം പകുതിയിൽ ആയിരുന്നു ജാക്കിചന്ദിന്റെ ഹാട്രിക്. ഹൂഗോ ബൗമസ് ഇരട്ട ഗോളുകളും, ബ്രാണ്ടൺ, എഡു ബേദിയ, പ്രിൻസെറ്റൺ, പ്രതേഷ് എന്നിവർ ഒരോ ഗോൾ വീതവും സ്കോർ ചെയ്തു ഗോവയുടെ ഗോൾ പട്ടിക തികച്ചു. കഴിഞ്ഞ സൗഹൃദ മത്സരത്തിലും എഫ് സി ഗോവ വിജയിച്ചിരുന്നു.