ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ എഫ്‌സി ഗോവ നിർണായക വിജയം ഉറപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗോവയുടെ ജയം. ഇത് അവരുടെ രണ്ടാം സ്ഥാനം എതാണ്ട് ഉറപ്പിച്ചു.

©Adimazes/ISL
22 കളികളിൽ നിന്ന് 45 പോയിൻ്റുള്ള ഗൗർസ് ഇപ്പോൾ ബെംഗളൂരു എഫ്‌സിയെയും ജംഷഡ്പൂർ എഫ്‌സിയെയും അപേക്ഷിച്ച് എട്ട് പോയിൻ്റ് മുന്നിലാണ്. അതേസമയം, 24 പോയിൻ്റുമായി പഞ്ചാബ് 11-ാം സ്ഥാനത്ത് തുടരുകയാണ്.
ഹാഫ് ടൈമിന് തൊട്ടുമുമ്പ് കാൾ മക്ഹ്യൂ ആണ് സമനില തകർത്ത് ഗോൾ കണ്ടെത്തിയത്.