ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പരാജയപ്പെട്ടു. ഇന്ന് ഗോവയിൽ വെച്ച് എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത 2 ഗോളുകളുടെ പരാജയം ഏറ്റുവാങ്ങി. ഇതോടെ കണക്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു.

ഇന്ന് ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ ഒന്നും നേടിയില്ല. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് തകർന്നു. 46ആം മിനുറ്റിൽ ഗുരറ്റ്ക്സേനയിലൂടെ എഫ് സി ഗോവ ലീഡ് എടുത്തു. 73ആം മിനുറ്റിൽ മുഹമ്മദ് യാസിറിലൂടെ അവർ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.
ഈ വിജയത്തോടെ എഫ് സി ഗോവ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു. 21 മത്സരങ്ങളിൽ നിന്ന് അവർക്ക് 42 പോയിന്റ് ആയി. കേരള ബ്ലാസ്റ്റേഴ്സ് 24 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുന്നു.