ഫാസിലയ്ക്ക് 4 ഗോളുകൾ, ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള വീണ്ടും ഒന്നാമത്

Newsroom

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളക്ക് തകർപ്പൻ വിജയം. ഇന്ന് സ്‌പോർട്‌സ് ഒഡീഷയെ 5-0 ന് തകർത്ത് തോൽപ്പിച്ച് ഗോകുലം ലീഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഗോകുലം കേരള 2-0ന് മുന്നിലായിരുന്നു. ഉഗാണ്ടൻ ദേശീയ ടീം താരം ഫാസില നാല് ഗോളുകൾ നേടി കളിയിലെ താരമായി.

ഗോകുലം കേരള 24 03 03 18 00 20 243

അവളുടെ അവസാന മൂന്ന് ഗോളുകൾ മൂന്ന് മിനിറ്റിനുള്ളിൽ ആണ് പിറന്നത്. മൊത്തം 11 ഗോളുകളുമായി ഫാസിലയാണ് നിലവിലെ സീസണിലെ ടോപ് സ്‌കോറർ. IWL 2023-24 ലെ ഫാസിലയുടെ രണ്ടാമത്തെ ഹാട്രിക് ആയിരുന്നു ഇത്. ഫാസിലയെ കൂടാതെ സന്ധ്യ ഒരു ഗോളും നേടി.

ശനിയാഴ്ച സേതു എഫ്‌സിയെ തോൽപ്പിച്ച് 22 പോയിൻ്റുമായി ഒഡീഷ എഫ്‌സി പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഇന്നത്തെ ജയത്തോടെ ഗോകുലം 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ഒന്നാമത് എത്തി. ഒഡീഷ എഫ്‌സി ഒരു മത്സരം കുറവേ കളിച്ചിട്ടുള്ളൂ