മലപ്പുറം സ്വദേശിയും മുമ്പ് കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടത്തിൽ പ്രധാനിയുമായിരുന്ന ഫസലു റഹ്മാൻ ഇനി ഐ ലീഗ് ക്ലബായ സ്പോർടിംഗ് ബെംഗളൂരുവിൽ. ഫലസു റഹ്മാന്റെ ട്രാൻസ്ഫർ സ്പോർടിംഗ് ബെംഗളൂരു പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. അവസാനം സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ് സിക്ക് ആയാണ് ഫസലു കളിച്ചത്. അതിനു മുമ്പ് മൊഹമ്മദൻസിനായും ഡെൽഹിക്ക് ആയും കളിച്ചിട്ടുണ്ട്.
താരം മുമ്പ് ഗോകുലം കേരളയുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. അവർക്ക് ഒപ്പം കേരള പ്രീമിയർ ലീഗ് നേടിയിട്ടുണ്ട്. 29കാരനായ ഫസലു സാറ്റ് തിരൂരിനായും കളിച്ചിട്ടുണ്ട്. ഇരു വിങ്ങുകളിലും കളിക്കുന്ന ഫസ്‌ലു സാറ്റ് തീരൂരിനു വേണ്ടി ബൂട്ടുകെട്ടി തന്നെ ആയിരിന്നു കളി തുടങ്ങിയത്. മലപ്പുറം താനൂർ സ്വദേശിയാണ് ഫസ്‌ലു.
സാറ്റ് തീരൂരിനു വേണ്ടി താരം മൂന്ന് സീസണുകളിൽ കേരള പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ചാമ്പ്യൻസ് ആയ ഓസോൺ എഫ് സിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. മുമ്പ് ത്രിപുര ലീഗിൽ എഗിയോ ചാലോക് ആയി കളിക്കുകയും അവിടെ ലീഗിലെ ടോപ് സ്‌കോറർ ആവുകയും ചെയ്തു. ഫസലുവിനു മുമ്പ് ത്രിപുര സന്തോഷ് ട്രോഫി ടീമിലും കളിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അന്ന് സന്തോഷ് ട്രോഫിയിൽ രണ്ടു ഗോളുകൾ ഫസ്‌ലു ത്രിപുരയ്ക്കു വേണ്ടി നേടുകയും ചെയ്തു.