ഹൾ സിറ്റിയെ വീഴ്ത്തി, ചെൽസി പ്രീ ക്വാർട്ടറിൽ

na

ഹൾ സിറ്റിയെ തോൽപിച്ച ചെൽസി എഫ് എ കപ്പ് പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി. 1-2 നാണ് അവർ ജയിച്ചു കയറിയത്.

കളി തുടങ്ങി ആറാം മിനുട്ടിൽ തന്നെ ബാത്ശുവായിയിലൂടെ ചെൽസി ലീഡ് നേടി. പക്ഷെ പിന്നീട് ആദ്യ പകുതിയിൽ തുടർച്ചയായി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിൽ പുലർത്തുന്ന പതിവ് അലംഭാവം അവർ തുടർന്നപ്പോൾ അവർക്ക് ലീഡ് ഉയർത്താൻ സാധിച്ചില്ല. പക്ഷെ രണ്ടാം പകുതിയിൽ ഡിഫൻഡർ ഫിക്കയോ ടിമോറി അവരുടെ ലീഡ് രണ്ടാക്കി. 64 ആം മിനുട്ടിൽ റോസ് ബാർക്ലിയുടെ ഫ്രീകിക്ക് ഗോളാക്കിയാണ് താരം ചെൽസിക്ക് ആശ്വാസം നൽകിയത്. പിന്നീട് അൽപം ഭാഗ്യത്തിന്റെ പിൻബലത്തിൽ 78 ആം മിനുട്ടിൽ ഗ്രോസിസ്‌കി ഹൾ സിറ്റിക്കായി ഫ്രീകിക്കിലൂടെ ഒരു ഗോൾ നേടിയെങ്കിലും കൂടുതൽ പരികില്ലാതെ കളി അവസാനിപ്പിക്കാൻ ലംപാർഡിന്റെ ടീമിനായി.